ഷിരൂരിൽ തിരച്ചിലിനിടെ അസ്ഥിഭാ​ഗം കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം | Skeleton portion found in shiroor

ഷിരൂരിൽ തിരച്ചിലിനിടെ അസ്ഥിഭാ​ഗം കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം | Skeleton portion found in shiroor
Published on

ഷിരൂർ : കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജ്ജുനായുള്ള തിരച്ചിലിനിടെ പുഴയിൽ നിന്നും അസ്ഥിഭാ​ഗം കണ്ടെത്തിയാതായി റിപ്പോർട്ട് (Skeleton portion found in shiroor). ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാ​ഗം കണ്ടെത്തിയത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. ഇതിനിടെ ഇന്ന് വൈകുന്നേരമാണ് അസ്ഥിഭാ​ഗം കണ്ടെത്തിയത്. ‍ഡ്രഡ്ജറിൽ കോരിയെടുത്ത മണ്ണ് കോരിയെടുക്കുന്നതിനിടെയാണ് അസ്ഥിഭാ​ഗം കിട്ടിയത്.

കണ്ടെത്തിയ അസ്ഥിഭാ​ഗം മുനുഷ്യന്റേതെന്ന് സംശയം. ശാസ്ത്രീയമായ പരിശോധന ആവശ്യമായതിനാൽ അങ്കോള പൊലീസ് സ്റ്റേഷനിലേക്ക് അസ്ഥി മാറ്റിയിരിക്കുകയാണ് . ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുന്നതിന് മുൻപാണ് അസ്ഥിഭാ​ഗം കിട്ടിയത്. തുടർന്ന് കരയിലേക്കെത്തിച്ച് ജില്ലാ ഭരണകൂടത്തെ ഉൾപ്പെടെ അറിയിക്കുകയായിരുന്നു. കൈയുടെ ഭാ​ഗമാണ് കണ്ടെത്തിയ അസ്ഥിയെന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. അതേസമയം , ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ഷി​രൂ​രി​ലെ തെ​ര​ച്ചി​ൽ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കി​ല്ല; എ​ത്ര ദി​വ​സം വേ​ണ​മെ​ങ്കി​ലും തു​ട​രു​മെ​ന്ന് കാ​ർ​വാ​ർ എം​എ​ൽ​എ | The search in Shirur will not end soon

ബം​ഗ​ളൂ​രു: ഷി​രൂ​രി​ലെ തെ​ര​ച്ചി​ൽ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ശ് സെ​യ്ൽ. ഡ്രെ​ഡ്ജിം​ഗ് എ​ത്ര ദി​വ​സം വേ​ണ​മെ​ങ്കി​ലും തു​ട​രാ​നാ​ണ് തീ​രു​മാ​നം. ഈ​ശ്വ​ർ മാ​ൽ​പെ നി​ര​ന്ത​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും എം​എ​ൽ​എ തു​റ​ന്ന​ടി​ച്ചു. (The search in Shirur will not end soon). തി​ങ്ക​ളാ​ഴ്ച റി​ട്ട​യ​ർ മേ​ജ​ർ ജ​ന​റ​ൽ ഇ​ന്ദ്ര​ബാ​ൽ ഷി​രൂ​രി​ൽ എ​ത്തും. നേ​ര​ത്തെ അ​ദ്ദേ​ഹം സ്പോ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ​ക്കാ​യാ​ണ് വ​രു​ന്ന​തെ​ന്നും അ​​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഷിരൂർ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ; ഇനി തിരച്ചിലിന് ഇറങ്ങുന്നില്ല

ഷിരൂർ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ ഉഡുപ്പിയിലേക്ക് തിരികെ പോകുന്നു. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നത കാരണമാണ് തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് പറഞ്ഞു.

ഇന്ന് രാവിലെ തിരച്ചിലിനായി എത്തിയിരുന്ന മാൽപെയെ കോൺടാക്ട് പോയിന്റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിങ് കമ്പനി അനുവാദം നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട് മാൽപെ തന്റെ നിരാശ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു.

'സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻ പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ ഒരു സപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ല. അർജുന്റെ വീട്ടിൽപോയ സമയത്ത് അവർക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്റെ അവസാന നിമിഷം വരെ തിരച്ചിലിന്റെ ഭാഗമായിരിക്കുമെന്ന്. ഇപ്പോൾ ആ വാക്ക് പാലിക്കാൻ കഴിയുന്നില്ല. അർജുന്റെ അമ്മയോടും കുടുംബത്തോടും മാപ്പ് പറയുകയാണ്. വീട് വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് 4 ദിവസമായെന്നും' ഈശ്വർ മാൽപെ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com