
കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപ്പോയ നടൻ സിദ്ദിഖിൻ്റെ അറസ്റ്റിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. നിയമോപദേശം തേടിയിരിക്കുന്നത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോടാണ്.(Siddique's arrest)
ഇത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തണമോയെന്ന കാര്യത്തിലാണ്. അറസ്റ്റ് രേഖപ്പെടുത്തുന്ന പക്ഷം ഇയാളെ വിട്ടയക്കേണ്ടതായി വരും. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യമാണ് ഇതോടെ ഇല്ലാതാകുന്നത്.
അതേസമയം, പോലീസ് 2 ദിവസത്തിനുള്ളിൽ നോട്ടീസ് നൽകിയില്ലെങ്കിൽ, സ്വമേധയാ ഹാജരാകാൻ സിദ്ദിഖിനോട് നിർദേശിച്ചിട്ടുണ്ട്.
ഇന്നലെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടും പ്രതി ഒളിവിൽ തന്നെ കഴിയുകയാണ്. പോലീസ് നൽകുന്ന വിശദീകരണം സിദ്ദിഖെവിടെയെന്ന് അറിയില്ലെന്നാണ്.
ഇയാളുടെ ഫോണുകൾ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണ്. സിദ്ദിഖിൻ്റെ അഭിഭാഷകർ അറിയിച്ചത് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചാൽ മാത്രം ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ്. പോലീസിൻ്റെ പ്രതികരണം നോട്ടീസ് ഇന്നോ നാളെയോ അയക്കുമെന്നാണ്.