‘സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം’: അർജുൻ്റെ സഹോദരി നൽകിയ പരാതിയിൽ ലോറിയുടമ മനാഫിനെതിരെ കേസ് | Shiroor Arjun

മനാഫ് കുടുംബത്തിൻ്റെ വൈകാരികതയും, മാനസികാവസ്ഥയും മുതലെടുത്തതായാണ് എഫ് ഐ ആറിൽ പറയുന്നത്.
‘സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം’: അർജുൻ്റെ സഹോദരി നൽകിയ പരാതിയിൽ ലോറിയുടമ മനാഫിനെതിരെ കേസ് | Shiroor Arjun

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസെടുത്തു.(Shiroor Arjun )

അർജുൻ്റെ സഹോദരി അഞ്ജു നൽകിയ പരാതിയിലാണ് മനാഫിനെതിരെ കേസെടുത്തത്. ചേവായൂർ പൊലീസാണ് കേസ് എടുത്തത്.

ചുമത്തിയിരിക്കുന്നത് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന വകുപ്പാണ്. മനാഫ് കുടുംബത്തിൻ്റെ വൈകാരികതയും, മാനസികാവസ്ഥയും മുതലെടുത്തതായാണ് എഫ് ഐ ആറിൽ പറയുന്നത്.

അർജുൻ്റെ കുടുംബം രക്ഷാപ്രവർത്തനത്തിനിടയിൽ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും നാടകം കളിച്ചതായി ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ഇവർക്കെതിരെ സൈബർ അധിക്ഷേപങ്ങൾ ഉണ്ടാവുകയും, കുടുംബം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയുമായിരുന്നു.

വർഗീയ അധിക്ഷേപം നടക്കുന്നതായി പരാതിയിൽ പരാമർശിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com