‘ലൈംഗിക ചൂഷണവും, ലഹരിയും’ മലയാള സിനിമാ രംഗത്ത് അടിമുടി സ്ത്രീവിരുദ്ധത ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

‘ലൈംഗിക ചൂഷണവും, ലഹരിയും’ മലയാള സിനിമാ രംഗത്ത് അടിമുടി സ്ത്രീവിരുദ്ധത ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

Published on

കൊച്ചി: വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ‍‍ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതിന് പിന്നാലെയാണ് റിപ്പോർട്ട് ഇപ്പോൾ സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. 233 പേജുള്ള റിപ്പോർട്ടിൽ , സ്വകാര്യത മാനിച്ച് ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് . ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുള്ളത്. 49–ാം പേജിലെ 96–ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം , ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത് . കടുത്ത സ്ത്രീവിരുദ്ധതയാണ് മലയാള സിനിമാ രംഗത്ത് നിലനിൽക്കുന്നതെന്ന് വ്യക്തമാക്കുന്നതായാണ് ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നത് .
അവസരങ്ങൾ ലഭിക്കാൻ സ്ത്രീകൾ പലവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകേണ്ട അവസ്ഥയാണ് മലയാള സിനിമാ രംഗത്ത് നിലനിൽക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും,സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് വിവിധ കോഡുകളിലാണെന്നും റിപ്പോർട്ടിലുണ്ട് . ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു . സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം,ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നു . അതേസമയം , പ്രമുഖ സംവിധായകരും , നിർമ്മാതാക്കളും , പ്രമുഖ നടന്മാരും സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നതായി ഗൗരവമായ വിവരവും റിപ്പോർട്ടിൽ പറയുന്നു .

Times Kerala
timeskerala.com