
ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.(Rajinikanth hospitalised )
താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
73കാരനായ രജനികാന്ത് ലോകേഷ് കനകരാജ് ചിത്രമായ 'കൂലി'യിൽ അഭിനയിച്ച് വരുകയാണ്. വേട്ടൈയ്യൻ തിയറ്ററുകളിലെത്താന്‍ ദിവസങ്ങൾ ശേഷിക്കവേയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ രജനികാന്തിൻ്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും, സർക്കാർ വിവരങ്ങൾ തേടുന്നുണ്ടെന്നും അറിയിച്ചു.