
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.മറാഠാ വികാരത്തിന് മുറിവേറ്റതില്‍ ഖേദിക്കുന്നുവെന്നും സംഭവത്തില്‍ താന്‍ തലകുനിച്ച് മാപ്പ് ചോദിക്കുന്നുവെന്നും മഹാരാഷ്ട്രയിലെ പാല്‍ഘറിൽ സംഘടിപ്പിച്ച റാലിയിലാണ് മോദി പറഞ്ഞു.പ്രതിമ തർന്നുവീണ സംഭവത്തിൽ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുംബൈയിലെ പരിപാടിക്ക് പ്രധാനമന്ത്രി എത്തിയപ്പോൾ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്.
മഹാരാഷ്ട്രയിൽ കൂറ്റൻ ശിവജി പ്രതിമ തകർന്ന സംഭവം: കൺസൾട്ടന്‍റ് അറസ്റ്റിൽ
മഹാരാഷ്ട്രയിൽ കൂറ്റൻ ശിവജി പ്രതിമ തകർന്ന സംഭവത്തിൽ സ്ട്രക്ചറൽ കൺസൾട്ടന്റ അറസ്റ്റിൽ. ചേതൻ പാട്ടീൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത് . എന്നാൽ, താനല്ല സ്ട്രക്ചറൽ കൺസൾട്ടന്‍റ് എന്നാണ് കോൽഹാപുർ സ്വദേശിയായ ചേതൻ പറയുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വഴി ഇന്ത്യൻ നാവികസേനക്ക് പ്ലാറ്റ്‌ഫോമിന്‍റെ ഡിസൈൻ സമർപ്പിച്ചിരുന്നെന്നും മറ്റൊന്നുമായും ബന്ധമില്ലെന്നുമാണ് ഇയാളുടെ മൊഴി . സിന്ധുദുർഗ് ജില്ലയിൽ രാജ്കോട്ട് ഫോർട്ടിലുള്ള 35 അടി വലിപ്പമുള്ള ശിവജി പ്രതിമയാണ് സ്ഥാപിച്ച് എട്ടു മാസം തികയും മുമ്പേ തകർന്നു വീണത്. നാവികസേന ദിവസമായ 2023 ഡിസംബർ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.