
മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാംദാസ് അത്താവലെയെ പരിഹസിച്ച് രംഗത്തെത്തി. ഒന്നിലധികം സര്‍ക്കാരുകളില്‍ കാബിനറ്റ് സ്ഥാനം നിലനിര്‍ത്തിയ അത്താവലെയുടെ കഴിവിനെയാണ് നിതിൻ ഗഡ്കരി തമാശരൂപേണ പരിഹസിച്ചത്.(Nitin Gadkari On Ramdas Athawale)
'ബിജെപി സര്‍ക്കാര്‍ നാലാം തവണയും അധികാരത്തില്‍ വരുമെന്നതിന് ഉറപ്പില്ലായിരിക്കാമെന്ന് പറഞ്ഞ അദ്ദേഹം, എന്നാൽ രാംദാസ് അത്താവലെ മന്ത്രിയാകുമെന്ന് ഉറപ്പാണ് എന്നാണ് പരാമർശിച്ചത്. അദ്ദേഹത്തിൻ്റെ പരിഹാസം വേദിയില്‍ രാംദാസ് അത്താവലെ കൂടി ഇരിക്കുന്ന അവസരത്തിലായിരുന്നു.
നിതിൻ ഗഡ്കരി രാംദാസ് അത്താവലെയെ പരിഹസിച്ചത് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന പരിപാടിക്കിടെയാണ്. ഒടുവിൽ അദ്ദേഹം വേദി വിട്ടത് താൻ തമാശ പറഞ്ഞതാണെന്ന് വ്യക്തമാക്കിയാണ്.
അത്താവലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ്. അദ്ദേഹം കേന്ദ്രമന്ത്രിയാകുന്നത് ഇത് മൂന്നാം തവണയാണ്. വീണ്ടും ബി ജെ പി അധികാരത്തിൽ വരുന്ന പക്ഷം താൻ മന്ത്രിയായി തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.