‘ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജി വെക്കണം’: എ കെ ശശീന്ദ്രനോട് NCP | NCP to AK Saseendran

രാജിയാവശ്യപ്പെട്ടിരിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ടറിയിക്കണമെന്നും നിർദേശമുണ്ട്.
‘ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജി വെക്കണം’: എ കെ ശശീന്ദ്രനോട് NCP | NCP to AK Saseendran
Published on

തിരുവനന്തപുരം: എ കെ ശശീന്ദ്രനോട് ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് എൻ സി പി.(NCP to AK Saseendran )

രാജിയാവശ്യപ്പെട്ടിരിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ടറിയിക്കണമെന്നും നിർദേശമുണ്ട്.

മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചത് പാര്‍ട്ടി പറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും രാജി വെക്കാമെന്നാണ്. ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കാൻ തയ്യാറാണെന്നും, പാർട്ടി പ്രസിഡൻ്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്നും ആണ് അദ്ദേഹം പറഞ്ഞത്.

കോഴയാരോപണത്തിൽ അടിമുടി വലയുമ്പോഴും എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയെ മതിയാകൂ എന്ന നിലപാടിലാണ് എൻ സി പി സംസ്ഥാന നേതൃത്വം. 13നാണ് ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ്. 14ന് തന്നെ രാജിവയ്ക്കണമെന്നാണ് പി സി ചാക്കോ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com