
കണ്ണൂർ: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് (ADM) കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ (PP Divya) അപേക്ഷ തള്ളി കോടതി. തലശ്ശേരി സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്. അതേസമയം , ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിന് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനിടെ ഒളിവില്‍ കഴിയുന്ന ദിവ്യ കണ്ണൂരിലെ ആശുപത്രിയില്‍ ഇന്ന് ചികിത്സ തേടിയെന്ന വിവരവും പുറന്ന് വന്നിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും, അരമണിക്കൂറിന് ശേഷം ദിവ്യ ആശുപത്രി വിട്ടതായുമാണ് റിപ്പോർട്ട്.
കണ്ണൂര്‍ കളക്ടേററ്റില്‍ ചേര്‍ന്ന നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് യോഗത്തില്‍ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ പി.പി. ദിവ്യ, അദ്ദേഹത്തിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇതിനു അടുത്ത ദിവസമാണ് അദ്ദേഹത്തെ ക്വർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം , നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതിന് കാര്യമായ തെളിവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. കൈക്കൂലി നല്‍കിയെന്ന പറയുന്ന ആള്‍ സമര്‍പ്പിച്ച രേഖകളില്‍ അവ്യക്തയും കണ്ടെത്തിയിരുന്നു.