സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌ത്‌ മുസ്ലിം ലീഗ്; ഇനി കോൺഗ്രസിന് നല്ല കാലം; പികെ കുഞ്ഞാലിക്കുട്ടി | PK Kunhalikutty

സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌ത്‌ മുസ്ലിം ലീഗ്; ഇനി കോൺഗ്രസിന് നല്ല കാലം; പികെ കുഞ്ഞാലിക്കുട്ടി |  PK Kunhalikutty
Published on

മലപ്പുറം : ബിജെപി വിട്ട് കോൺഗ്രസിലേക്കെത്തിയ സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌ത്‌ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ( PK Kunhalikutty). കോൺഗ്രസിലേക്ക് ഇനിയും ഒഴുക്ക് തുടരുമെന്നും,.സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യർ എടുത്ത തീരുമാനം ശരിയാണെന്നും, ഇനി കോൺഗ്രസിന് നല്ലകാലമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.ബിജെപിയിൽ വിട്ടുവരുന്നവർ സിപിഎമ്മിലേക്കല്ല കോൺഗ്രസിലേക്കാണ് വരിക.ബിജെപി യുടെ വളർച്ച നിന്നു. സന്ദീപിന്റെ വരവ് പാലക്കാട് വലിയ വിജയം ഉണ്ടാക്കും. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ സിപിഐഎമ്മിന് സന്ദീപ് കോൺഗ്രസിൽ ചേർന്നതിനെ വിമർശിക്കാനാകില്ല.അദ്ദേഹം നാളെ പാണക്കാട് വന്ന് സാദിഖലി ശിഹാബ് തങ്ങളെ കാണുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com