കേരളത്തില്‍ വീണ്ടും എംപോക്‌സ്: രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിക്ക് | MPOX in Kerala

ക്ലേഡ് 1 ക്ലേഡ് 2നേക്കാൾ അപകടകാരിയാണ് എന്ന് മുന്നറിയിപ്പ് ലഭിച്ചു
കേരളത്തില്‍ വീണ്ടും എംപോക്‌സ്: രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിക്ക് | MPOX in Kerala

കൊച്ചി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിക്കപ്പെട്ടു. രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ്.(MPOX in Kerala)

നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നത് മലപ്പുറം സ്വദേശിയായ 38കാരനാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇയാൾ ചികിത്സ തേടുകയായിരുന്നു. ക്ലേഡ് വണ്‍ ബി വകഭേദമായിരുന്നു ഇയാൾക്ക് ബാധിച്ചത്.

അതേസമയം, രാജ്യത്ത് എം പോക്‌സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ക്ലേഡ് 1 ക്ലേഡ് 2നേക്കാൾ അപകടകാരിയാണ് എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

എംപോക്സ് രോഗബാധ സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ തന്നെ പരിശോധനയ്ക്ക് അയക്കണമെന്നും നിർദേശമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com