

കൊച്ചി: പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ട് കോടതി. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് കോടതി വിധി.(Monson Mavunkal's POCSO case)
ഉത്തരവ് പെരുമ്പാവൂർ പോക്സോ കോടതിയുടേതാണ്. അതേസമയം, ഈ കേസിലെ ഒന്നാം പ്രതിയായ ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മോൻസൺ മാവുങ്കലിൻ്റെ മാനേജറായിരുന്നു.
മോൻസണെതിരെ ചുമത്തിയിരുന്നത് പ്രേരണക്കുറ്റമാണ്.
ഈ കേസിലും പരാതി നൽകിയിരിക്കുന്നത് മോൻസൺ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരിയാണ്.