മന്‍മോഹന്‍ സിംഗിന് രാജ്യം വിട നല്‍കി ; പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്കാരം | Manmohan Singh farewell

മന്‍മോഹന്‍ സിംഗിന് രാജ്യം വിട നല്‍കി ; പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്കാരം | Manmohan Singh farewell
Updated on

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് രാജ്യം വിട നല്‍കി (Manmohan Singh farewell). പൂര്‍ണ്ണ സൈനിക ബഹുമതികളോടെ, സിഖ് മതാചാരപ്രകാരം അദ്ദേഹത്തിന്റെ ഭൗതീകശരീരം യുമുനാനദിയുടെ തീരത്ത് നിഗംബോധ്ഘട്ടില്‍ സംസ്‌ക്കരിച്ചു. രാവിലെ എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം സൈനിക വാഹനത്തില്‍ വിലാപയാത്രയായി യമുനാതീരത്തെ നിഗംബോധ് ഘട്ടിലേത്ത് കൊണ്ടുപോയത്.രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com