
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മൃതദേഹം ഇന്ന് (ശനിയാഴ്ച) രാവിലെ 11.45ന് പൂർണ സൈനിക ബഹുമതിയോടെ നിഗംബോധ് ഘാട്ടിൽ സംസ്കരിക്കും (Manmohan Singh cremation). എട്ടരയോടെ മൃതദേഹം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടർന്ന് 11.30 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.
അതേസമയം , അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രിയിൽ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു.