
കൊച്ചി: പ്രശസ്ത നടി കവിയൂർ പൊന്നമ്മയ്ക്ക് വിട നല്‍കി നാട്. മൃതദേഹം കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ പൊതുദർശനത്തിന് വയ്ക്കും.(Malayalam film industry heartbroken over Kaviyoor Ponnamma's death)
നടിക്ക് ആദരമർപ്പിക്കാനായി മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മലയാള സിനിമാ താരങ്ങൾ എത്തും. വൈകീട്ട് 4 മണിക്ക് ആലുവ കരുമാലൂരുള്ള ശ്രീപദം വീട്ടുവളപ്പിലാണ് സംസ്ക്കാരം.
എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു കവിയൂർ പൊന്നമ്മ. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. മലയാള സിനിമയിൽ 'അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയായ നടി വാത്സല്യത്തിൻ്റെ പര്യായം തന്നെയായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി. നാടകത്തിലേക്കെത്തുന്നത് 14-ാം വയസിലാണ്. കവിയൂർ പൊന്നമ്മ അഭിനയ ലോകത്തേക്ക് ചുവടുവച്ചത് കെ പി എ സി നാടകങ്ങളിലൂടെയാണ്. 1962 മുതല്‍ ഇവർ സിനിമയില്‍ സജീവമായി. ആദ്യ സിനിമ 'ശ്രീരാമ പട്ടാഭിഷേകം' ആയിരുന്നു.