ബലാത്സംഗക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി: ജാമ്യത്തില്‍ വിട്ടയച്ചു | M Mukesh arrested and left on bail

കേസിൽ മുകേഷിന് മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നടന് ജാമ്യം നൽകിയത്.
ബലാത്സംഗക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി: ജാമ്യത്തില്‍ വിട്ടയച്ചു | M Mukesh arrested and left on bail
Published on

കൊച്ചി: നടനും എം എൽ എയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗ കേസിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.(M Mukesh arrested and left on bail)

ചോദ്യംചെയ്യലിന് പിന്നാലെ കൊച്ചിയിൽ അറസ്റ്റ് രേഖപ്പെടുത്തിയത് പ്രത്യേക അന്വേഷണ സംഘമാണ്. മുകേഷ് ചോദ്യംചെയ്യലിന് ഹാജരായത് രാവിലെ 10.15നാണ്. ഇത് 1.15 വരെ നീണ്ടു. പിന്നാലെ അറസ്റ്റ് ചെയ്യുകയും, ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.

കേസിൽ മുകേഷിന് മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നടന് ജാമ്യം നൽകിയത്.

വൈദ്യപരിശോധനയ്ക്കായി മുകേഷിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com