
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് താഴേക്ക് വീണ് ഉമാ തോമസ് എം.എൽ.എക്ക് പരിക്ക് (Uma Thomas MLA ). നൃത്ത പരിപാടിയിൽ പങ്കെടുക്കാനായാണ് തൃക്കാക്കര എം.എൽ.എ സ്റ്റേഡിയത്തിൽ എത്തിയത്.ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സ്‌റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്‌റ്റേജിന്റെ കൈവരിയില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.