
ലണ്ടന്‍: ഹമാസിന് നേരെയെന്നവണ്ണം ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിലൂടെ യഥാർത്ഥത്തിൽ ഗാസ മുനമ്പില്‍ വംശഹത്യയാണ് (Gaza war) നടത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. അമേരിക്ക ഉള്‍പ്പെടെയുള്ള ഇസ്രയേലിന്‍റെ സഖ്യകക്ഷികളും ഈ വംശഹത്യയില്‍ പങ്കാളികളാണെന്ന ഗുരുതര ആരോപണവും ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോർട്ടിൽ പറയുന്നു.
മാരക ആക്രമണങ്ങള്‍ നടത്തിയും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തും ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ളവയുടെ വിതരണം തടസ്സപ്പെടുത്തിയും പലസ്തീനികളെ വംശഹത്യ നടത്താനുള്ള നടപടികളാണ് ഇസ്രയേലോ ചെയ്യുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.ഇസ്രയേലിന്റെ യു.എസ്. ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളും ഈ വംശഹത്യയില്‍ പങ്കാളികളാണെന്നും ഇസ്രയേലിന് ആയുധങ്ങള്‍ വിതരണം നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം , ഗസ്സയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ പേരെ കൂട്ടക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്ത് യുദ്ധക്കുറ്റം ചെയ്യുന്നതിനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനുമെതിരെ കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഐ.സി.സി പ്രീ-ട്രയൽ ചേംബർ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് വാറന്റ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്.