
തെഹ്റാൻ: ഇറാന്റെ യുദ്ധവിമാനം തകർന്നു വീണതായി റിപ്പോർട്ട് (Iran fighter jet crash). സംഭവത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇറാന്റെ തെക്കൻ ഭാഗത്ത് തെഹ്റാന് 770 കിലോമീറ്റർ അകലെ ഫിറോസാബാദിലാണ് അപകടം നടന്നത്. അതേസമയം , അപകട കാരണം വ്യക്തമല്ല. കേണൽ ഹാമിദ് റിസ റൻജ്ബർ, കേണൽ മനൂഷഹർ പിൻസാദിഹ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1979ലെ വിപ്ലവത്തിന് മുമ്പ് വാങ്ങിയ യു.എസ് നിർമിത എഫ് 14 ടോംകാറ്റ് വിമാനമാണ് അപകടത്തിൽപെട്ടത്. ദീർഘകാലത്തെ പാശ്ചാത്യ ഉപരോധം കാരണം വിമാനങ്ങളുടെ സ്പെയർ പാർട്സ് ലഭിക്കാതെ രാജ്യം ബുദ്ധിമുട്ടുന്നുണ്ട്.