
ബെംഗളൂരു : എച്ച്എംപിവി പുതിയ വൈറസല്ലെന്നും , നിലവിലുള്ള ഒരു വൈറസ് ആണെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.ബാംഗ്ലൂരിലെ ഒരു കുട്ടിയിൽ എച്ച്എംപിവി അണുബാധ കണ്ടെത്തിയെന്ന റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഇത് ഇന്ത്യയിലെ ആദ്യത്തെ കേസാണെന്ന് പറഞ്ഞു. എന്നാൽ, ഇത് സത്യമല്ല. HmPV ഒരു പുതിയ വൈറസല്ല. ഒരു വൈറസ് നിലവിലുണ്ട്. അതുകൊണ്ട് വിഷമിക്കേണ്ട കാര്യമില്ല"- അദ്ദേഹം പറഞ്ഞു.ഈ വൈറസ് കാരണം ശ്വാസതടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളിലാണ് ഈ വൈറസ് വരുന്നത്-അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ കണ്ടെത്തിയ വൈറസിന് ചൈനീസ് വേരിയൻ്റുമായി ബന്ധമില്ല. ഇക്കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.