
സിങ്കപ്പുര്‍: വാശിയേറിയ 14–ാം ഗെയിമിൽ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ച് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം സ്വന്തമാക്കി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ് (D Gukesh). വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനുണ്ടായ ഒരു പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്റെ അട്ടിമറി വിജയം. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. 18 വയസ്സുമാത്രമാണ് ഗുകേഷിന്റെ പ്രായം .