

തിരുവനന്തപുരം: മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ ബി ജെ പിയിൽ അംഗത്വം എടുക്കും. വൈകിട്ട് നാലിന് ശ്രീലേഖയുടെ വീട്ടിലെത്തി ബി ജെ പി നേതാക്കള്‍ അംഗത്വം നല്‍കുമെന്നാണ് വിവരം.( Former DGP R Sreelekha )
അംഗത്വം നൽകുന്നത് കെ സുരേന്ദ്രൻ ആണെന്നാണ് സൂചന. ആർ ശ്രീലേഖ കേരള കേഡറിലെ ആദ്യ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയാണ്.
ഇവർ പ്രതികരിച്ചത് ഏറെക്കാലമായി പാർട്ടിയിൽ അംഗത്വം എടുക്കാൻ ബി ജെ പിയുടെ കേന്ദ്ര-സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നുവെന്നാണ്. അംഗത്വം എടുക്കാൻ തീരുമാനമെടുത്തത് ബി ജെ പിയെ ഇഷ്ടമായതിനാലാണ് എന്നും അവർ വ്യക്തമാക്കി.
രണ്ടു വർഷങ്ങൾക്ക് മുൻപാണ് ശ്രീലേഖ വിരമിച്ചത്. അന്നവർ ഫയർഫോഴ്‌സ് മേധാവിയായിരുന്നു.