

പത്തനംതിട്ട : തിരുവല്ല സിപിഐഎമ്മിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി പാർട്ടി സംസ്ഥാന നേതൃത്വം. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയെ കെ. കെ. കൊച്ചുമോനെ സ്ഥാനത്തുനിന്നും മാറ്റി (CPIM action in factionalism). മുന്‍ ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിക്ക് താക്കീതും നല്‍കി. പകരം ഏരിയ കമ്മിറ്റി അംഗം ജെനോ മാത്യുവിന് ലോക്കല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നൽകി. അതേസമയം , അലങ്കോലമായ ലോക്കല്‍ സമ്മേളനം 9ാം തിയതി വീണ്ടും ചേര്‍ന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ഇരുവർക്കുമെതിരായ ആരോപണം.
അതേസമയം, തിരുവല്ല സിപിഐഎമ്മിലെ സംഘടന പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.