
തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഇന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ചത് ശശിക്ക് പൂർണപിന്തുണ നൽകിക്കൊണ്ടാണ്.(CM Pinarayi Vijayan supports P Sasi in press meet)
പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, അദ്ദേഹത്തിൻറേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും, ഒരു തെറ്റും പി ശശി ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ഇവിടെ നിയമവിരുദ്ധമായി ഒന്നും നടക്കില്ലെന്ന് പറഞ്ഞ പിണറായി, അത്തരത്തിൽ എന്തെങ്കിലും ചെയ്യുന്ന പക്ഷം ശശിയെന്നല്ല, ആരും സീറ്റിൽ കാണില്ലെന്നും വ്യക്തമാക്കി. ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ ആർക്കെതിരെയും നടപടിയെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, അന്വേഷണ റിപ്പോർട്ടിൽ തെറ്റ് കണ്ടാൽ ആരും സംരക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.