
പാലക്കാട്: ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പി വി അൻവർ.(Chelakkara by-elections 2024)
ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എ ഐ സി സി അംഗം എൻ കെ സുധീര്‍ ആണ്. പ്രമുഖ വാർത്താ ഏജൻസിയുടെ പരിപാടിയിലൂടെ ആയിരുന്നു പ്രഖ്യാപനം.
പാലക്കാട് സ്ഥാനാർത്ഥിയാരാണെന്നുള്ള കാര്യം സസ്പെൻസ് ആണെന്നും, വൈകാതെ തന്നെ അറിയാൻ കഴിയുമെന്നുമാണ് അൻവർ പറഞ്ഞത്. അദ്ദേഹം തന്നെയാണോ മത്സരിക്കുന്നത് എന്നുള്ള ചോദ്യത്തിന് ആ സാധ്യത തള്ളിക്കളയാനാകില്ല എന്നായിരുന്നു നൽകിയ മറുപടി.
ജീവകാരുണ്യ പ്രവർത്തകൻ മിൻജിഹാദിനെ മത്സരിപ്പിക്കാൻ നീക്കമുണ്ടെന്നാണ് സൂചനകൾ. ചേലക്കരയിലും പാലക്കാട്ടും കോൺഗ്രസ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് എതിർപ്പുണ്ടെന്നും, സി പി എമ്മിനും ഇതേ അവസ്ഥയാണെന്നും അൻവർപറഞ്ഞു.