
ലോക്സഭയിൽ ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). ദ്രോണാചാര്യർ ഏകലവ്യൻ്റെ തള്ളവിരൽ മുറിച്ചതുപോലെ ബിജെപി ഇന്ത്യയിലെ യുവാക്കളുടെ പെരുവിരൽ മുറിക്കുകയാണ്. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. കർഷകരുടെ വിരൽ മുറിക്കുന്നുവെന്നും രാഹുൽ ഗാന്ധി സംഭയിൽ പറഞ്ഞു. ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് രാഹുലിന്റെ പ്രസംഗം.
ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയമായ ഒന്നും ഇല്ലെന്ന വിഡി സവര്‍ക്കറുടെ വാക്കുകളെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്നും രാഹുൽഗാന്ധി ലോക്സഭയിൽ ചോദിച്ചു. ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്ന ബിജെപി സവര്‍ക്കറെ കളിയാക്കുകയാണോയെന്നും രാഹുല്‍ ചോദിച്ചു. ഭരണഘടനയുടെ ചെറിയ പതിപ്പ് കയ്യില്‍ പിടിച്ചു കൊണ്ട് ലോക്‌സഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടന എന്നാണ് ആളുകൾ ഭരണഘടനയെ വിളിക്കുന്നത്, എന്നാൽ ഭരണഘടനയിൽ നമ്മുടെ രാജ്യത്തിൻ്റെ ഒരു തത്ത്വചിന്തയിൽ നിന്നുള്ള ഒരു കൂട്ടം ആശയങ്ങൾ അടങ്ങിയിരിക്കുന്നു. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമം"- രാഹുൽ പറഞ്ഞു.