
കോഴിക്കോട്: സൂപ്പർ ലീഗ് കേരള പ്രഥമ കിരീടം സ്വന്തമാക്കി കാലിക്കറ്റ് എഫ്.സി (Super league kerala). കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്.സിയെ 2-1ന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റിന്‍റെ കിരീടനേട്ടം. 16ാം മിനിറ്റിൽ തോയി സിങ്, 71ാം മിനിറ്റിൽ കെർവൻസ് ബെൽഫോർട്ട് എന്നിവരാണ് കാലിക്കറ്റിനായി ഗോൾ നേടിയത്. എക്സ്ട്രാ ടൈമിൽ ഡോറിയൽട്ടൻ ഗോമസിന്‍റെ വകയായിരുന്നു കൊച്ചിയുടെ ഏക ഗോൾ.