പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഇന്ന് കെ പി സി സി നേതൃയോഗം: നിർണായക ചർച്ചകൾ നടക്കും, കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും | Byelections

എറണാകുളം ഡി സി സി ഓഫീസിലാണ് ഉച്ചയ്ക്ക് 2ന് യോഗം ചേരുന്നത്
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഇന്ന് കെ പി സി സി നേതൃയോഗം: നിർണായക ചർച്ചകൾ നടക്കും, കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും | Byelections
Published on

കൊച്ചി: ഇന്ന് കെ പി സി സി നേതൃയോഗം കൊച്ചിയിൽ ചേരും. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണായക ചർച്ചകൾക്കായാണ് യോഗം ചേരുന്നത്.( Byelections )

എറണാകുളം ഡി സി സി ഓഫീസിലാണ് ഉച്ചയ്ക്ക് 2ന് യോഗം ചേരുന്നത്. യോഗത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലടക്കമുള്ളവർ പങ്കെടുക്കും.

വി കെ ശ്രീകണ്ഠൻ്റെ ഭാര്യയെയും ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്. കെ എ തുളസി കെ പി സി സി ജനറൽ സെക്രട്ടറി കൂടിയാണ്. രമ്യ ഹരിദാസിന് പകരമായി തുളസിയെ അവതരിപ്പിക്കുന്നത് മണ്ഡലത്തിന് സുപരിചിതമായ മുഖം എന്ന നിലയിലാണ്.

ഇവർക്ക് പുറമെ തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി കെ വി ദാസിൻ്റെ പേരും പരിഗണനയിലാണ്. അതേസമയം, കോൺഗ്രസിൻ്റെ പട്ടികയിലുള്ളത് കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ്.

Related Stories

No stories found.
Times Kerala
timeskerala.com