
ഇംഫാൽ: അക്രമം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ബിജെപിക്ക് വൻ തിരിച്ചടി. സഖ്യ സർക്കാരിൽ നിന്നും നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) പിന്മാറി. സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി എൻപിപി ജെ.പി. നദ്ദയ്ക്ക് കത്ത് നൽകി (Manipur Unrest). ബിജെപി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷിയാണ് എൻപിപി.സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷനൽ പീപ്പിൾസ് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.എന്നാൽ എൻപിപി പിന്തുണ പിൻവലിച്ചെഖിലും സർക്കാർ വീഴില്ല. 60 അംഗ മന്ത്രിസഭയിൽ ഏഴ് അംഗങ്ങളാണ് എൻപിപിക്കുള്ളത്. 37 അംഗങ്ങൾ ബിജെപിക്കുമുണ്ട്.