
പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ.295 റണ്‍സിന്റെ ആധികാരിക വിജയമാണ് ഓസിസിനെതിരെ ഇന്ത്യ നേടിയത് (India vs Australia, Border Gavaskar Trophy). ബുംറയുടെയും സിറാജിന്റെയും പേസ് ബൗളങ്ങിനു മുന്നിൽ ഓസീസ് മുട്ടുമടക്കുകയായിരുന്നു.ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നീതീഷ് റെഡ്ഡിയും ഹര്‍ഷിത് റാണയും ഒരു വിക്കറ്റ് വീതം വീഴ്ത്തി.വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും നീതീഷ് റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി. ഓസിസ് നിരയില്‍ ട്രാവിസ് ഹെഡ് ആണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.