
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുൻ്റെ ലോറി കണ്ടെത്തി.(Arjun's lorry found )
ഷിരൂരില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് അര്‍ജുന്‍റെ ലോറി കണ്ടെത്തിയത്. ലോറിയിലെ ക്യാബിനുള്ളിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. 71 ദിവസങ്ങൾക്ക് ശേഷമാണ് ലോറി കണ്ടുകിട്ടിയിരിക്കുന്നത്. ആദ്യം പുറത്തെത്തിച്ചത് ലോറിയുടെ ക്യാബിനാണ്.
ഈ ദൗത്യത്തിന് കാലാവസ്ഥ സൃഷ്‌ടിച്ച വെല്ലുവിളികൾ ചെറുതൊന്നുമല്ല. ഗംഗാവലിപ്പുഴയിലെ ഒഴുക്കും വലിയ ഒരു പ്രതിസന്ധി തന്നെയായിരുന്നു.