എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രായ ആരോപണം; മുഖ്യമന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി | Allegation against ADGP M.R. Ajith Kumar; Chief Minister seeks report

എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രായ ആരോപണം; മുഖ്യമന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി | Allegation against ADGP M.R. Ajith Kumar;  Chief Minister seeks report
Published on

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രെ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് . സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടിയതായാണ് വിവരം (Allegation against ADGP M.R. Ajith Kumar; Chief Minister seeks report).

അതേസമയം , എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ശ​ശി​ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണു അ​ൻ​വ​ർ എംഎൽഎ ഇന്ന് ഉ​ന്ന​യി​ച്ച​ത്. മ​ന്ത്രി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും ഫോ​ണു​ക​ൾ വ​രെ ചോ​ർ​ത്തു​ന്നു. എ​ഡി​ജി​പി​യും പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യും ചേ​ർ​ന്നു സ്വ​ർ​ണ​ക്ക​ട​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്നു​തുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു അദ്ദേഹം മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞത് . കൂടാതെ , സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജി​ത് കു​മാ​ർ ആ​ളു​ക​ളെ കൊ​ല്ലി​ച്ചി​ട്ടു​ണ്ടെ​ന്നും ദാ​വൂ​ദ് ഇ​ബ്രാ​ഹി​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ റോ​ൾ മോ​ഡ​ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും അ​ൻ​വ​ർ ആ​രോ​പി​ച്ചി​രു​ന്നു. അ​ജി​ത് കു​മാ​റി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​ത്. സു​രേ​ഷ് ഗോ​പി​യും അ​ജി​ത്കു​മാ​റും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധം ഉ​ള്ള​വ​രാ​ണെ​ന്നും തൃ​ശൂ​രി​ൽ ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​രേ​ഷ്ഗോ​പി അ​ജി​ത്കു​മാ​റി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും എം​എ​ൽ​എ ആ​രോ​പി​ച്ചി​രു​ന്നു.

എം.ആർ. അജിത് കുമാർ കൊടും കുറ്റവാളി , പി. ശശി പരാജയം; ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എംഎൽഎ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും , എം.ആർ. അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളുമായി നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ (MR. Ajit Kumar is a serious criminal, P. Sasi failure; PV with serious allegations. Anwar MLA). ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി. ശശി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ശശി ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കൊടും കുറ്റവാളിയാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാറെന്നും അദ്ദേഹം പറഞ്ഞു . പൊലീസിലുള്ളവർക്കെതിരെ ഇനിയും തെളിവുകൾ പുറത്ത് വിടാനുണ്ടെന്നും പി.വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിനെ നിയന്ത്രിക്കുന്നതിൽ ശശി പരാജയപ്പെട്ടു. എസ്.പി സുജിത് കുമാറിന് സ്വർണക്കടത്ത് സംഘവുമായി ബന്ധ​മുണ്ട്. പിടികൂടുന്ന സ്വർണത്തിന്റെ 60 ശതമാനം എസ്.പി അടിച്ച് മാറ്റുകയാണ് ചെയ്യുന്നത്. എസ്.പിയുടെ ഡാൻസാഫ് സംഘത്തിനും സ്വർണക്കടത്തിൽ പങ്കുണ്ട്.അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോഡ് തന്റെ കൈവശമുണ്ടെന്നും പി.വി അൻവർ അവകാശപ്പെട്ടു. എം.ആർ അജിത് കുമാർ കൊലപാതകം നടത്തിച്ചിട്ടുണ്ട്. വാദിയും പ്രതിയും നിങ്ങളുടെ മുമ്പില്‍ വരും. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിതെന്നും പിവി അൻവർ എംഎൽഎ പറഞ്ഞു .

ദുബായില്‍ നിന്ന് വരുന്ന സ്വര്‍ണം വരുമ്പോ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റുമെന്ന ഗുരുതര ആരോപണവും എംഎൽഎ അൺ നയിക്കുന്നുണ്ട് .

Related Stories

No stories found.
Times Kerala
timeskerala.com