
തിരുവനന്തപുരം: ഒടുവിൽ എ ഡി ജി പി- ആർ എസ് എസ് കൂടിക്കാഴ്ച്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. അന്വേഷണത്തിന് നിർദേശം നൽകിയത് ഡിജിപിക്കാണ്.(ADGP-RSS meeting)
അന്വേഷണം നടക്കുന്നത് എ ഡി ജി പി എം ആർ അജിത് കുമാർ 2 പ്രമുഖ ആർ എസ് എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ്. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയൻ മുന്നണിയോഗത്തിൽ അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിട്ടുണ്ടായിരുന്നില്ല.
അതേസമയം, അന്വേഷണ സംഘം എ ഡി ജി പിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും രേഖപ്പെടുത്തുന്നതായിരിക്കും.
ഉടൻ തന്നെ എ ഡി ജി പിയുടെ സുഹൃത്തായ ആർ എസ് എസ് നേതാവ് ജയകുമാറിൻ്റെ മൊഴി രേഖപ്പെടുത്തും. ഇതിനായി ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്നലെയായിരുന്നു നോട്ടീസ് നൽകിയത്.
ഏറെ വിവാദം സൃഷ്‌ടിച്ച വാർത്തയായിരുന്നു രണ്ട് ആർ എസ്സ് എസ് നേതാക്കളുമായി എ ഡി ജി പി എം ആർ അജിത് ജുമാർ നടത്തിയ കൂടിക്കാഴ്ച്ച.