

അമ്മമാർ ശരിക്കും ഹീറോസ് തന്നെയാണ്. ശരീരത്തിൻ്റെ ഒരു ഭാഗമായി തന്നെ കുട്ടികളെ കൊണ്ടുനടന്ന്, പിന്നീട് അവരെ പരിപാലിച്ച് തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അവർ നിസ്വാർത്ഥരാണ്.(Zomato delivery agent)
ഇവിടെയിതാ ഒരു അമ്മയെക്കുറിച്ചാണ് പറയാൻ പോകുന്നത്. സോഷ്യൽ മീഡിയയൊട്ടാകെ ഏറ്റെടുത്തിരിക്കുന്ന ഈ വീഡിയോ ഗുജറാത്തിലെ രാജ്‍കോട്ടിൽ നിന്നുള്ള ഒരു വനിതാ സൊമാറ്റോ ഡെലിവറി ഏജൻറിൻേതാണ്.
ഇത് കണ്ടതും കമൻറുകൾ അയച്ചതും നിരവധി പേരാണ്. തൻ്റെ കുഞ്ഞ് മകനുമായിട്ടാണ് ഇവർ ഡെലിവറി നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.
താൻ ഒരു ഹോട്ടൽ മാനേജ്‌മെൻ്റ് വിദ്യാർത്ഥിയാണെന്ന് പറയുന്ന ഇവർ മകനെ മുന്നിലിരുത്തിയാണ് ബൈക്കോടിക്കുന്നത്. കുട്ടിയേയും കൂടി കൊണ്ടുചെല്ലാൻ സാധിക്കുന്ന ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടിയെന്നും, സൊമാറ്റോയിൽ അതിന് സാധിക്കുന്നുണ്ടെന്നും അവർ പറയുന്നു.
ഇന്നത്തെക്കാലത്ത് ഒരു സിംഗിൾ മദർ ആയിരിക്കുക എന്നത് വളരെ പാടുള്ള ഒരു കാര്യമാണെന്ന് നമ്മളിൽ പലർക്കും അറിയാം. അപ്പോൾ സ്വാഭാവികമായും ഈ അമ്മയ്ക്ക് നമ്മൾ ഒരു സല്യൂട്ട് നൽകിപ്പോകും !