സോഷ്യൽ മീഡിയയിൽ വൈറലാകാൻ മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി വീഡിയോ ഷൂട്ട്; 20കാരന് ദാരുണാന്ത്യം | Youth dies from cobra bite during selfie

സോഷ്യൽ മീഡിയയിൽ വൈറലാകാൻ മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി വീഡിയോ ഷൂട്ട്; 20കാരന് ദാരുണാന്ത്യം | Youth dies from cobra bite during selfie
Published on

നിസാമാബാദ്: സോഷ്യൽ മീഡിയയിൽ വൈറലാകാൻ മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കിയ യുവാവിന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം (Youth dies from cobra bite during selfie). തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ​ഗ്രാമത്തിലെ 20കാരനായ മോച്ചി ശിവരാജാണ് മരിച്ചത്.ദേശായ്പേട്ടിലെ ഡബിൾബെഡ്റൂം കോളനി നിവാസികൾ തങ്ങളുടെ പ്രദേശത്തെ പാമ്പുശല്യത്തെ കുറിച്ച് സ്നേക് റെസ്ക്യൂവറായ ​ഗം​ഗാറാമിനെയും മകൻ ശിവരാജിനേയും അറിയിക്കുകയായിരുന്നു.പിതാവിൽ നിന്നും പാമ്പുപിടിത്തത്തിൽ മകൻ ശിവരാജ് പരിശീലനം നേടിയിരുന്നു. ഈ ധൈര്യത്തിൽ ശിവരാജ് പാമ്പിനെ പിടിക്കാൻ സ്ഥലത്തെത്തി.

തുടർന്ന് രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ പിടികൂടിയ ശിവരാജ്, ഇതിനെ ഉപയോ​ഗിച്ച് സെൽഫി ഫോട്ടോയും വീഡിയോയും പകർത്താൻ തുടങ്ങി. ഇതിനിടെ, പാമ്പിന്റെ തല തന്റെ വായിലാക്കി സാഹസ വീഡിയോ പകർത്താനുള്ള ശ്രമത്തിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. പൊടുന്നനെ മൂർഖൻ ശിവരാജന്റെ നാവിൽ കടിക്കുകയും വായിലേക്ക് വിഷം ചീറ്റുകയുമായിരുന്നു. യുവാവ് തൽക്ഷണം ബോധംകെട്ടു വീണു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പിതാവ് ​ഗം​ഗാറാമും പ്രദേശവാസികളും ചേർന്ന് ശിവരാജിനെ ഉടൻതന്നെ ബൻസ്വാഡയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com