ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ‘ട്രാഫിക് ജാം’: ബെയ്ജിങ് നിശ്ചലമായത് 12 ദിവസം ! | Worlds longest traffic jam in Beijing-Tibet Expressway

100 കിലോമീറ്ററിലധികം നീണ്ടു കിടന്ന ആ ഗതാഗതക്കുരുക്കിൽ ജനങ്ങളുടെ ജീവിതം ഒരാഴ്ച്ചയ്ക്ക് മേലെ സ്തംഭിച്ചു
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ‘ട്രാഫിക് ജാം’: ബെയ്ജിങ് നിശ്ചലമായത് 12 ദിവസം ! | Worlds longest traffic jam in Beijing-Tibet Expressway
Published on

ട്രാഫിക് ജാം ഒരു കുരുക്ക് തന്നെയാണ്. സമയത്തിന് എത്താനാകാതെ ആർക്കൊക്കെ എന്തൊക്കെ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടാകാം ! (Worlds longest traffic jam in Beijing-Tibet Expressway)

2023 -ലെ ടോംടോം ട്രാഫിക് സൂചിക പ്രകാരം ഏഷ്യയിലെ ഗതാഗതക്കുരുക്കിൽ ഏറ്റവും മോശം സ്ഥലങ്ങളുടെ പട്ടികയിൽ ബെംഗളൂരുവും ഇടംനേടിയിട്ടുണ്ട്. എന്നാൽ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രാഫിക് ജാം ഉണ്ടായത് എവിടെയാണെന്നറിയാമോ ?

അതങ്ങ് ബെയ്ജിങിലാണ്. 2010ൽ ബെയ്ജിങ്-ടിബറ്റ് എക്‌സ്‌പ്രസ്‌വേയിൽ ആണ് ആ ചരിത്ര സംഭവം ഉണ്ടായത്. അന്ന് ജനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടത് 12 ദിവസമാണ്.

100 കിലോമീറ്ററിലധികം നീണ്ടു കിടന്ന ആ ഗതാഗതക്കുരുക്കിൽ ജനങ്ങളുടെ ജീവിതം ഒരാഴ്ച്ചയ്ക്ക് മേലെ സ്തംഭിച്ചു. ഇതിന് കാരണമായത് നിർമ്മാണമേഖലയിലെത്തിയ ഹെവി വാഹനങ്ങൾ ആയിരുന്നു. തുടർന്ന് 2010 ഓഗസ്റ്റ് 26നാണ് ഇത് പരിഹരിക്കപ്പെട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com