
ഇന്ന് ഡിസംബർ 1, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാസത്തിൻ്റെ ആരംഭം.. മൂടിപ്പുതച്ചു കിടന്നുറങ്ങാൻ പ്രേരിപ്പിക്കുമ്പോഴും, കമ്പിളിക്കിടയിലൂടെയും ശൈത്യം അരിച്ചിറങ്ങുന്ന നാളുകൾ സമ്മാനിക്കുന്ന മാസം ! ക്രിസ്മസ് മണിനാദങ്ങളുമായി സാന്താ ക്ലോസ് എത്തുന്ന, 2024ൻ്റെ അവസാനം കുറിക്കുന്ന മാസം..(What Is an 'Ice Shove'?)
എന്നാൽ നമുക്ക് മഞ്ഞിനെക്കുറിച്ച് തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിഞ്ഞാലോ ? സുനാമിയെക്കുറിച്ച് നമുക്കറിയാം, എന്നാൽ നിങ്ങൾ ഐസ് സുനാമി എന്ന് കേട്ടിട്ടുണ്ടോ !
ഒരു ഐസ് ഷോവ് (ഐസ് സർജ്, ഐസ് പുഷ്, ഐസ് ഹെവ്, ഷോർലൈൻ ഐസ് പൈലപ്പ്, ഐസ് പൈലിംഗ്, ഐസ് ത്രസ്റ്റ്, ഐസ് സുനാമി, ഐസ് റൈഡ്-അപ്പ്, അല്ലെങ്കിൽ ഇനുപിയറ്റ് ഐവു) എന്ന് പറഞ്ഞാൽ ഒരു കുതിച്ചുചാട്ടമാണ്. ഒരു സമുദ്രത്തിൽ നിന്നോ, വലിയ തടാകത്തിൽ നിന്നോ കരയിലേക്കുള്ള മഞ്ഞിൻ്റെ കുതിച്ചുചാട്ടം !
കടൽ പ്രവാഹങ്ങൾ, ശക്തമായ കാറ്റ്, അല്ലെങ്കിൽ താപനില വ്യത്യാസങ്ങൾ എന്നിവ മൂലം ഐസ് കരയിലേക്ക് തള്ളപ്പെടുന്നതിനെയാണ് ഐസ് ഷോവുകൾ എന്ന്. 12 മീറ്റർ (40 അടി) വരെ ഉയരമുള്ള കൂമ്പാരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു.
ആർട്ടിക് ജനത ഈ ഐസ് ഷോവുകൾ യാത്ര ചെയ്യാനും വേട്ടയാടാനും ഉപയോഗിക്കുന്നു. ധ്രുവക്കരടികളുടെ ഒരു പ്രധാന ഇരയായ റിംഗ്ഡ് സീലുകൾക്ക്, ഇവയെ തങ്ങളുടെ ശ്വസനവുമായി പൊരുത്തപ്പെടുത്താൻ കഴിവുണ്ട്. ശ്വസിക്കാനുള്ള ദ്വാരങ്ങൾക്കായി ഐസ് ഷോവുകൾ ഉപയോഗിക്കുന്നതിന് റിംഗ്ഡ് സീൽ കേമന്മാരാണ്.
ശക്തമായ കാറ്റോ, പ്രവാഹങ്ങളോ ജലോപരിതലത്തിൽ നിന്ന് അയഞ്ഞ മഞ്ഞിനെ കരയിലേക്ക് കൊണ്ടുപോകുമ്പോൾ ഐസ് ഷോവ്സ് രൂപപ്പെടുന്നു. അവ ഒരു സ്ലോ മോഷൻ ഫ്രോസൺ സുനാമി പോലെ കാണപ്പെടാം, പക്ഷേ ഐസ് ഷോവുകൾക്ക് അവയുടെ പ്രവർത്തനരീതിയിൽ സുനാമികളേക്കാൾ കൂടുതൽ സാമ്യം മഞ്ഞുമലകളോടാണ്.
എന്തായാലും, ഇനിയങ്ങോട്ട് സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും നാളുകളാണ്..
അതിനാൽ തന്നെ, Happy colder days everyone !