
നിങ്ങളുടെ കണ്ണുകൾ ഒരു പ്രത്യേക വിധത്തിലായിരുന്നാൽ നിങ്ങൾ ഭയാനകമായ ഒരു ജീവിതം നയിക്കും എന്ന സിദ്ധാന്തത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ? എന്നാൽ സൻപാകു നേത്ര സിദ്ധാന്തത്തെക്കുറിച്ച് അറിഞ്ഞോളൂ. സൻപാകു എന്നാൽ "ത്രീ വൈറ്റ്സ്" അഥവാ മൂന്ന് വെള്ള എന്നാണ് അർത്ഥം. ഐറിസിന് മുകളിലോ താഴെയോ കാണിക്കുന്ന കണ്ണിൻ്റെ കൂടുതൽ വെളുത്ത ഭാഗങ്ങളെ ഇത് സൂചിപ്പിക്കുന്നു.(What Are Sanpaku Eyes?)
ജാപ്പനീസ് വിശ്വാസമനുസരിച്ച്, ഈ സിദ്ധാന്തത്തിന് ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും അവർ അഭിമുഖീകരിക്കുന്ന കാര്യങ്ങളെക്കുറിച്ചും പറയാൻ കഴിയും. യിൻ സൻപാകുവും യാങ് സൻപാകുവും ഉണ്ട്
യിൻ സാൻപാകു, അല്ലെങ്കിൽ ഐറിസിന് താഴെയുള്ള വെളുത്ത നിറം, മാനസിക സംഘർഷത്തിൻ്റെ ലക്ഷണങ്ങളെ കാണിക്കുന്നു. ജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ചും, ശ്രമങ്ങളെക്കുറിച്ചും ഇത് സൂചന നൽകുന്നു.
ഈ സവിശേഷതകളുള്ള 3 സെലിബ്രിറ്റി ഉദാഹരണങ്ങളാണ് മർലിൻ മൺറോ, ജെ എഫ് കെ, ഡയാന രാജകുമാരി എന്നിവർ. ഇവരെല്ലാം തന്നെ ദാരുണമായി അന്തരിച്ചു.
ഐറിസിന് മുകളിൽ വെളുത്ത യാങ് സൻപാകു, ഒരു യുദ്ധവും അക്രമാസക്തവുമായ സ്വഭാവത്തെയും ആന്തരിക വികാരങ്ങളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടിനെയും ചൂണ്ടിക്കാണിക്കുന്നതായി വിശ്വസിക്കപ്പെട്ടു. യാങ് സാൻപാകുവിൻ്റെ ഏറ്റവും പ്രശസ്തമായ ഉദാഹരണങ്ങളിലൊന്ന് ചാൾസ് മാൻസൺ ആണ്. അദ്ദേഹം തൻ്റെ ക്രമരഹിതവും തീവ്രവുമായ വ്യക്തിത്വത്തിന് പേരുകേട്ട ഒരു ആരാധനാ നേതാവായിരുന്നു.
പാശ്ചാത്യ വൈദ്യത്തിൽ, ഇതിനെ "സ്ക്ലെറൽ ഷോ" എന്ന് വിളിക്കുന്നു, അതായത് കണ്ണിൻ്റെ വെളുത്ത ഭാഗം (സ്ക്ലേറ) പതിവിലും കൂടുതൽ ദൃശ്യമാകുന്ന അവസ്ഥ. ഇതേക്കുറിച്ചുള്ള ആളുകളുടെ വിശ്വാസങ്ങളെക്കുറിച്ച് നമ്മൾ പറഞ്ഞു. ഇനി ഇതിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് മനസിലാക്കാം. പല കാരണങ്ങളാൽ ഈ അവസ്ഥ ഉണ്ടാകാറുണ്ട്. അവ,
ജനിതകശാസ്ത്രം: കണ്ണുകളുടെ നിറവും മുടിയുടെ ഘടനയും പോലെ, നിങ്ങളുടെ കണ്ണുകളുടെ ആകൃതിയും വലിപ്പവും പാരമ്പര്യമായി ലഭിക്കും. നിങ്ങളുടെ മാതാപിതാക്കൾക്കോ മുത്തശ്ശിമാർക്കോ സൻപാകു കണ്ണുകളുണ്ടെങ്കിൽ, നിങ്ങൾക്കും അവ ഉണ്ടാകുന്നത് അസാധാരണമല്ല.
വാർദ്ധക്യം: പ്രായം കൂടുന്തോറും നമ്മുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുകയും തൂങ്ങാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് താഴത്തെ കണ്പോളകൾ താഴാൻ ഇടയാക്കും. ഇത് ഐറിസിന് താഴെയുള്ള സ്ക്ലീറയുടെ കൂടുതൽ ഭാഗം വെളിപ്പെടുത്തും.
ആരോഗ്യപ്രശ്നങ്ങൾ: തൈറോയ്ഡ് രോഗം അല്ലെങ്കിൽ കൺപോളകളുടെ പേശികളിലെ പ്രശ്നങ്ങൾ പോലുള്ള ചില രോഗാവസ്ഥകൾ, ചില സന്ദർഭങ്ങളിൽ സ്ക്ലെറൽ ഷോ വർദ്ധിപ്പിക്കാൻ ഇടയാക്കും.
നിങ്ങൾക്ക് സൻപാകു കണ്ണുകളുണ്ടെങ്കിൽ വിഷമിക്കേണ്ട ആവശ്യമില്ല. ഇത് പഴയ ജാപ്പനീസ് അന്ധവിശ്വാസങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു സിദ്ധാന്തം മാത്രമാണ്.