
ഭൂമിയിൽ നിന്ന് കാണാൻ സാധ്യമല്ലാത്ത ചന്ദ്രന്‍റെ വിദൂരഭാഗത്ത് ശതകോടിക്കണക്കിന് വർഷങ്ങൾക്കും മുൻപേ അഗ്നിപർവ്വത സ്ഫോടനങ്ങൾ നടന്നിരുന്നതായി തെളിയിച്ച് ചൈനീസ്, അമേരിക്കൻ ശാസ്ത്രജ്ഞർ.(Volcanic eruption occurred on moons far side )
ഇതിന് നിർണായകമായത് ചൈനീസ് ചാന്ദ്രദൗത്യം Chang'e-6 ശേഖരിച്ച പാറക്കഷണങ്ങള്‍ വിശകലനം ചെയ്തുള്ള പഠനമാണ്.
ഭൂമിയിൽ നിന്ന് കാണാൻ സാധിക്കുന്ന ചന്ദ്രൻ്റെ ഭാഗത്ത് അഗ്നിപർവ്വതങ്ങൾ ഉണ്ടെന്ന് ഗവേഷകർ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ, മറുഭാഗത്തെക്കുറിച്ചുള്ള അറിവുകൾ ഇവയ്‌ക്കെല്ലാം അതീതമായിരുന്നു.
4.2 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുൻപും, 2.83 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുൻപും ചന്ദ്രനിൽ അഗ്നിപർവ്വത സ്ഫോടനങ്ങൾ നടന്നതായി ഇവർ കണ്ടെത്തിയിരിക്കുകയാണ്.