
ഓരോ ദേശത്തിൻ്റെയും വികാരത്തിലധിഷ്ഠിതമാണ് അവിടുത്തെ ദേശീയ ഗാനം. തിരക്കുകൾ എത്രയൊക്കെ തടങ്കലിലടച്ചാലും ദേശീയ ഗാനം കേൾക്കുമ്പോൾ അതിനെ ബഹുമാനിക്കാൻ നാം ശീലിച്ചിട്ടുണ്ട്. ( Viral video of a painting worker )
സ്‌കൂളുകളിൽ നിന്നാണ് ഈ സംസ്കാരം നാം ഉൾക്കൊണ്ടത്. ഇത്തരത്തിൽ സമാനതകളില്ലാത്ത ദേശസ്നേഹത്തിൻ്റെ പ്രതീകമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ജോലി ചെയ്യുകയാണ് ഒരു പെയിൻറിങ് തൊഴിലാളി. അടുത്തുള്ള സ്‌കൂളിൽ നിന്നും ദേശീയ ഗാനം കേൾക്കുമ്പോൾ അദ്ദേഹം ജോലി നിർത്തി, വീതി വളരെ കുറഞ്ഞ ആ സൺഷേഡിൽ അനങ്ങാതെ ബഹുമാനപുരസ്സരം നിൽക്കുകയാണ്. ഇതാണ് വീഡിയോയിലെ കാഴ്ച്ച.
എന്നാൽ, സ്കൂൾ കുട്ടികൾ അലക്ഷ്യമായി അങ്ങിങ് ഓടിനടക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. വളരെ വേഗത്തിൽ തന്നെ ഈ വീഡിയോ വൈറലായി. നിരവധി പേർ ആ വ്യക്തിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി.