
ഒമാനിലെ ആകാശം ഞായറാഴ്ച്ച ശ്രദ്ധേയമായ ഒരു ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുമെന്നതിനാൽ നക്ഷത്ര നിരീക്ഷകർ ഉന്മേഷത്തിലാണ്. ശുക്രൻ അതിൻ്റെ പരമാവധി തെളിച്ചത്തിൽ എത്തുന്ന ഇന്ന് സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ഒരു തിളക്കമുള്ള വസ്തുവായി ഇത് ദൃശ്യമാകും.(Venus to shine at its brightest over Oman)
ഒമാൻ സൊസൈറ്റി ഓഫ് അസ്ട്രോണമി ആൻഡ് സ്‌പേസിലെ കമ്മ്യൂണിറ്റി കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡൻ്റ് വാസൽ ബിൻത് സലേം അൽ ഹിനായ് പറഞ്ഞു, "സൂര്യനും ചന്ദ്രനും ശേഷം ആകാശത്തിലെ ഏറ്റവും തിളക്കമുള്ള മൂന്നാമത്തെ വസ്തുവാണ് ശുക്രൻ. ഇതിൻ്റെ പ്രത്യക്ഷമായ തെളിച്ചം -4.52 ആണ്. ഇത് ഏറ്റവും തിളക്കമുള്ള നക്ഷത്രമായ സിറിയസിനെക്കാൾ 30 മടങ്ങ് തെളിച്ചമുള്ളതായി ഇന്ന് മാറും."
ഈ കാലയളവിൽ ശുക്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമെന്നും ചന്ദ്രക്കലയിൽ വലിയ അളവിൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുമെന്നും അവർ വിശദീകരിച്ചു. ഇത് അതിനെ അസാധാരണമാം വിധം തെളിച്ചമുള്ളതും വ്യക്തവുമാക്കുന്നു. പ്രത്യേകിച്ചും ദൂരദർശിനികളിലൂടെ നോക്കുമ്പോൾ അതിൻ്റെ മേഘം മൂടിയ ഉപരിതലം വെളിപ്പെടും.
മാർച്ച് പകുതി വരെ വൈകുന്നേരത്തെ ആകാശത്ത് ശുക്രൻ ദൃശ്യമാകും. അത് മാസാവസാനം കിഴക്കൻ ചക്രവാളത്തിൽ 'പ്രഭാത നക്ഷത്രം' ആയി വീണ്ടും ദൃശ്യമാകും. നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനികളിലൂടെയോ ഗ്രഹത്തെ നിരീക്ഷിക്കാനുള്ള ജ്യോതിശാസ്ത്ര പ്രേമികളുടെ സുവർണ്ണാവസരം തന്നെയാണിത്.