
ഇതുവരെ കണ്ടുപിടിച്ചതിൽ വച്ച് ഏറ്റവും വലിയ പാമ്പ് ഏതാണെന്ന് നിങ്ങൾക്കറിയാമോ ? ഈ കണ്ടുപിടിത്തം നടന്നതും ഈയടുത്താണ്. ഇന്ത്യയിൽ നിന്നുള്ള ഈ പാമ്പ് വംശനാശം സംഭവിച്ച മാഡ്‌സോയിഡ് പാമ്പിൻ്റെ ജനുസ്സാണ്. അതിൻ്റെ പേരാണ് വാസുകി ! (Vasuki indicus, the snake )
അതേ, ചരിത്ര പ്രാധാന്യമുള്ള ആ പേരാണ് നൽകിയിരിക്കുന്നതെങ്കിലും ഇത് പുരാതനമായ ആ പാമ്പ് രാക്ഷസനല്ല. മാഡ്‌സോയിഡ് പാമ്പിൻ്റെ ജനുസ്സിൽ V. ഇൻഡിക്കസ് എന്ന ഒരൊറ്റ സ്പീഷീസ് മാത്രമാണ് ഉള്ളത്.
വാസുകിയുടെ ശരീര ദൈർഘ്യം 10.9-15.2 മീറ്റർ (36-50 അടി) ആണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഇന്ന് അറിയപ്പെടുന്നവയിൽ ഏറ്റവും വലിയ മാഡ്‌സോയിഡായി വിലയിരുത്തപ്പെടുന്നു. ടൈറ്റനോബോവയെക്കാളും വലുതാണിവ. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും നീളം കൂടിയ പാമ്പായി വാസുകിയെ ഇത് വാസുകിയെ മാറ്റുന്നു.
ഇന്ത്യയിലെ ഗുജറാത്തിലെ കച്ച് മേഖലയിൽ ഏകദേശം 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു പുരാതന ഇനം പാമ്പാണ് വാസുകി ഇൻഡിക്കസ്.