
തമിഴ്‌നാട്ടിലെ നീലഗിരിയിൽ റോഡിലൂടെ നടന്നുപോകുന്ന രണ്ട് പുള്ളിപ്പുലികളുടെയും കരിമ്പുലിയുടെയും അപൂർവ്വ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(leopards). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @tweetKishorec എന്ന ഹാൻഡ്യൻ ദൃശ്യങ്ങൾ പങ്കിട്ടത്.
ജൂലൈ 16 ന് പുലർച്ചെ 2 മണിയോടെയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. റോഡരികിലെ സിസിടിവി ക്യാമറകളിൽ പുറത്തുവന്ന ദൃശ്യങ്ങളിൽ മൂന്ന് വലിയ പുലികൾ നടന്നുപോകുന്നതാണ് കാണാനാവുക. മൂന്ന് വ്യത്യസ്ത കോണിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
അപൂർവ്വമായ ദൃശ്യങ്ങൾ കണ്ട് ആശ്ചര്യഭരിതരായ നെറ്റിസൺസ് പ്രതികാരങ്ങളുമായി രംഗത്തെത്തി. "അപൂർവ്വവും അതിശയകരവുമായ കാഴ്ച. നീലഗിരിയിൽ കാണപ്പെടുന്ന മറ്റ് രണ്ട് പുള്ളിപ്പുലികളോടൊപ്പം കരിമ്പുലിയും." - എന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്.