
മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം ദേശീയപാത-39 ൽ ഒരു കടുവ ശാന്തനായി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പുറത്തു വന്നു(Tiger). ഇന്നലെ മഡ്‌ല ഘട്ടിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ നെറ്റിസൺസ് പരസ്പരം പങ്കുവയ്ക്കുന്നത് തുടരുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ Free Press Madhya Pradesh എന്ന ഹാൻഡ്‌ലറാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ഹൈവേയിൽ ഗതാഗതം സാധാരണ നിലയിലായ സമയത്താണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ, കടുവ കാട്ടിൽ നിന്ന് പുറത്തുവന്ന് പതുക്കെ റോഡ് മുറിച്ചുകടക്കുന്നത് കാണാം. ശേഷം കടുവ ഏകദേശം 5 മുതൽ 10 മിനിറ്റ് വരെ റോഡരികിൽ തന്നെ ചിലവൊഴിക്കുന്നുണ്ട്. ഈ അപ്രതീക്ഷിത കാഴ്ച യാത്രക്കാരെ ആവേശഭരിതരാക്കി. കാഴ്ച കണ്ട പലരും ആ നിമിഷം മൊബൈൽ ഫോണുകളിൽ പകർത്തുകയും ചെയ്തു.