IBM 7094: ലോകത്ത് ആദ്യമായി പാട്ട് പാടിയ കമ്പ്യൂട്ടർ ! | The world’s first ever computer to sing

IBM 7094: ലോകത്ത് ആദ്യമായി പാട്ട് പാടിയ കമ്പ്യൂട്ടർ ! | The world’s first ever computer to sing

1892-ൽ ഹാരി ഡാക്രെ രചിച്ച ഗാനമാണ് "ഡെയ്‌സി ബെൽ. ഈ ഗാനം 1961-ൽ ആലപിച്ച്‌ കൊണ്ടാണ് IBM 7094 ഈ നേട്ടം സ്വന്തമാക്കിയത്.
Published on

ശാസ്ത്രവും സാങ്കേതികവിദ്യയും തടുക്കാനാവാത്ത വിധം വികസിച്ചു കഴിഞ്ഞു. ഇന്നത്തെക്കാലത്ത് ഒരു കംപ്യൂട്ടറിൽ നമുക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് തന്നെ പറയാൻ കഴിയും. എന്നാൽ, ലോകത്താദ്യമായി പാട്ട് പാടിയ കംപ്യൂട്ടറിനെക്കുറിച്ച് അറിഞ്ഞാലോ ? (The world's first ever computer to sing )

ആ നേട്ടം IBM 7094 എന്ന കംപ്യൂട്ടറിന് സ്വന്തമാണ്. 1892-ൽ ഹാരി ഡാക്രെ രചിച്ച ഗാനമാണ് "ഡെയ്‌സി ബെൽ. ഈ ഗാനം 1961-ൽ ആലപിച്ച്‌ കൊണ്ടാണ് IBM 7094 ഈ നേട്ടം സ്വന്തമാക്കിയത്.

ജോൺ കെല്ലി, കരോൾ ലോക്ക്ബോം എന്നിവർ ചേർന്ന് വോക്കൽ പ്രോഗ്രാമുകൾ ഒരുക്കുകയും,  മാക്സ് മാത്യൂസ് ഇത് പ്രോഗ്രാം ചെയ്യുകയും ചെയ്തു. ഇത് 2001ലെ "എ സ്പേസ് ഒഡീസി" എന്ന സിനിമയ്ക്ക് പ്രചോദനമായി.

ഡെയ്‌സി ബെൽ (ബൈസൈക്കിൾ ബിൽട്ട് ഫോർ ടു)" എന്ന ഗാനം എഡ്വേർഡ് VII രാജാവിൻ്റെ നിരവധി മിസ്ട്രസുമാരിൽ ഒരാളായ വാർവിക്കിലെ കൗണ്ടസ് ഡെയ്‌സി ഗ്രെവില്ലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതപ്പെട്ടതാണെന്നാണ് ചരിത്രം പറയുന്നത്.

ലോകത്താദ്യമായി ഒരു കംപ്യൂട്ടർ, സ്പീച്ച് സിന്തസിസ് ഉപയോഗിച്ച് പാടിയ ഗാനമാണിത്. 1961-ൽ IBM 7094 കമ്പ്യൂട്ടർ നേടിയ ഈ നേട്ടം നേരത്തെ പറഞ്ഞത് പോലെ 2001: എ സ്പേസ് ഒഡീസി (1968) എന്ന സിനിമയിലും പരാമർശിച്ചിട്ടുണ്ട്.

Times Kerala
timeskerala.com