
ഇത് ഒരു കടൽക്കൊള്ളക്കാരൻ്റെ കഥയാണ്. ഒരുപക്ഷേ ഇപ്പോഴും മറ്റുള്ളവർ കാണാതെ തൻ്റെ നിധി സൂക്ഷിക്കുന്ന ഒരാളുടെ കഥ ! (The treasure of William Kidd)
ഏതാണ്ട് 17 കോടിയോളം വരുന്ന നിധിയാണിത്. വില്യം കിഡ് എന്ന കപ്പിത്താൻ കടൽക്കൊള്ളക്കാരെ അമർച്ച ചെയ്യിക്കാനായി നിയോഗിക്കപ്പെട്ട ആളായിരുന്നു. എന്നാൽ, സ്വയം ഒരു കടൽക്കൊള്ളക്കാരനായി മാറുകയായിരുന്നു അയാൾ.
കിഡ് 1700കളിൽ പിടിയിലായിരുന്നു. തന്നെ വെറുതെ വിടുകയാണെങ്കിൽ ഒളിപ്പിച്ചിരിക്കുന്ന നിധി നൽകാമെന്ന് അയാൾ പറഞ്ഞിരുന്നെങ്കിലും അധികാരികൾ അയാൾക്ക് വധശിക്ഷ നൽകുകയായിരുന്നു.
താൻ പിടിക്കപ്പെടുമെന്ന മനസിലാക്കിയ വില്യം കിഡ്, നിധി മുഴുവനും, ലോംഗ് ഐലൻഡ്, ബോസ്റ്റൺ കീവെസ്റ്റ് എന്നിവിടങ്ങളിലായി കുഴിച്ചിട്ടുവെന്നാണ് പലരും വിശ്വസിക്കുന്നത്. ഇതിനു തെളിവായി ലോംഗ് ഐലൻഡിൽ നിധിയുടെ സ്ഥാനവും കണ്ടെത്തുകയുണ്ടായി.
നിരവധി പേർ നിധി കണ്ടെത്തിയതായി അറിയിച്ച് രംഗത്ത് വരുന്നുണ്ടെങ്കിലും ഇവയൊന്നും തന്നെ കിഡിൻ്റെ നിധിയാണെന്നതിന് തെളിവുകളില്ല. ഇതിന് കിഡിൻ്റെ പ്രേതം കാവൽ നിൽക്കുകയാണെന്നും, അതിനാലാണ് കണ്ടെത്താനാകാത്തതെന്നും പലരും വിശ്വസിക്കുന്നു. ഇതിന് പിന്നിലെ രഹസ്യം ഇന്നും വ്യക്തമല്ല.