
പാരച്യൂട്ട് ജമ്പിനിടെ വീഡിയോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. ഇംഗ്ലണ്ടിലെ കൗണ്ടി ഡര്‍ഹാമിലെ ഷോട്ടണ്‍ എയര്‍ഫീല്ഡിന് സമീപം നടന്ന അപകടത്തില്‍ ഹാംപെഷയറില്‍ നിന്നുള്ള വീഡിയോഗ്രാഫര്‍ സാം കോണ്‍വെല്‍ത്താണ് മരണപ്പെട്ടത് (Terrifying moment skydiver's parachute fails to open).സാം കോണ്‍വെല്‍ ഒരു സഹ സ്‌കൈഡൈവറിന്റെ വീഡിയോ ചിത്രീകരണത്തിനായി പാരച്യൂട്ട് ജമ്പിംഗ് നടത്തിയതായിരുന്നു. എന്നാല്‍ സമയത്ത് പാരച്യൂട്ട് തുറക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ വന്നതോടെയാണ് ദാരുണമായ അപകടമുണ്ടായതെന്നാണ് റിപ്പോർട്ട് .
ജമ്പിംഗിനിടെ സാം കോണ്‍വെല്‍ തന്റെ പാരച്യൂട്ടിന്റെ പ്രധാനഭാഗം തുറന്നെങ്കിലും അത് പൂര്‍ണ്ണമായും തുറക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പാരച്യൂട്ടിന് കാറ്റ് പിടിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. അദ്ദേഹത്തെ പിന്നീട് ഒരു മരത്തില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അവിടെ നിന്നും സൗത്ത് വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മേല്‍ക്കൂരയിലേക്കും പിന്നീട് നിലത്തേക്കും വീണു. വീഴ്ചയില്‍ ഗുരുതരമായ പരിക്കുകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.