അന്ന് കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് ആദ്യം മുന്നറിയിപ്പ് നൽകി: താഷി നംഗ്യാൽ അന്തരിച്ചു | Tashi Namgyal passes away

1999ൽ മെയ് മാസത്തിൽ തൻ്റെ കാണാതായ ആട്ടിൻകൂട്ടത്തെ അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ബട്ടാലിക് പർവതനിരകളിൽ വേഷം മാറി ബങ്കറുകൾ നിർമ്മിക്കുന്ന പാകിസ്ഥാൻ പട്ടാളക്കാർ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്.
അന്ന് കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് ആദ്യം മുന്നറിയിപ്പ് നൽകി: താഷി നംഗ്യാൽ അന്തരിച്ചു | Tashi Namgyal passes away
Published on

1999-ലെ കാർഗിൽ സെക്ടറിലെ പാക് നുഴഞ്ഞു കയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈനികർക്ക് ആദ്യം മുന്നറിയിപ്പ് നൽകിയ ഒരു വ്യക്തിയുണ്ട്. ലഡാക്ക് സ്വദേശിയായ ഒരു ആട്ടിടയനാണ് അദ്ദേഹം. 58ാം വയസിൽ താഷി നംഗ്യാൽ എന്ന ആ ധീരൻ അന്തരിച്ചു.(Tashi Namgyal passes away)

ഈ വർഷം ആദ്യം ദ്രാസിൽ നടന്ന 25-ാമത് കാർഗിൽ വിജയ് ദിവസിൽ അദ്ദേഹം മകൾ സെറിംഗ് ഡോൾക്കറിനൊപ്പം പങ്കെടുത്തിട്ടുണ്ടായിരുന്നു. ഇന്ത്യൻ സൈന്യം അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

1999ൽ മെയ് മാസത്തിൽ തൻ്റെ കാണാതായ ആട്ടിൻകൂട്ടത്തെ അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ബട്ടാലിക് പർവതനിരകളിൽ വേഷം മാറി ബങ്കറുകൾ നിർമ്മിക്കുന്ന പാകിസ്ഥാൻ പട്ടാളക്കാർ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്.

ബൈനോക്കുലർ ഉപയോഗിച്ച് ആടുകളെ തിരയുന്നത് നിർത്തി അവരെ നിരീക്ഷിച്ച അദ്ദേഹം, സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ഇന്ത്യൻ സൈന്യത്തെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഇവർക്ക് ശ്രീനഗർ-ലേ ഹൈവേ വേർപെടുത്താനുള്ള പാകിസ്ഥാൻ്റെ ശ്രമം അമ്പേ പരാജപ്പെടുത്താനായത്.

Related Stories

No stories found.
Times Kerala
timeskerala.com