
ബഹിരാകാശത്ത് റെക്കോർഡിട്ട് ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഏറ്റവും കൂടുതൽ നേരം ബഹിരാകാശത്ത് നടന്നുവെന്ന റെക്കോർഡാണ് ഇവർ സ്വന്തമാക്കിയത്.(Sunita Williams sets a new record in spacewalking)
കഴിഞ്ഞ ദിവസം സുനിത ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷന് പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ ഇവരുടെ ആകെ ബഹിരാകാശ നടത്തം 62 മണിക്കൂർ 6 മിനിറ്റായി !
ഇതോടെ സുനിത മറികടന്നത് 2017ൽ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൻ സ്ഥാപിച്ച റെക്കോർഡായ 60 മണിക്കൂറും 21 മിനിറ്റുമാണ്. സുനിത ബഹിരാകാശത്ത് നടന്നത് സഹയാത്രികൻ ബുച്ച് വിൽമോറിനൊപ്പമായിരുന്നു.
അതോടൊപ്പം ബഹിരാകാശ നിലയത്തിലെ തകരാറിലായ റേഡിയോ കമ്മ്യൂണിക്കേഷൻ സിസ്റ്റം ഇരുവരും വിജയാകാമായി നീക്കി. നേരത്തെ രണ്ടു തവണ ശ്രമിച്ചിട്ടും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.