
ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് വഴുതിവീണു ! ഇതോടെ തെക്കിൻ്റെ കശ്മീരിനെക്കാണാൻ സഞ്ചാരികളെ മാത്രമല്ല, മഞ്ഞും എത്തി.(Snow fall in Munnar )
ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലാണ്.
അതോടൊപ്പം, സൈലൻറ് വാലി, കുണ്ടള, ലക്ഷ്മി, മൂന്നാര്‍ ടൗണ്‍, ദേവികുളം ഒഡികെ, കന്നിമല എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി.
മാട്ടുപ്പെട്ടി ആര്‍ ആന്‍ഡ് ഡിയില്‍3 ഡിഗ്രി, രാജമലയിൽ 7 ഡിഗ്രി, തെന്മലയിൽ 8 ഡിഗ്രി എന്നിങ്ങനെയാണ് കുറഞ്ഞ താപനില. മൂന്നാറിൽ മിക്കയിടങ്ങളിലും മഞ്ഞുവീഴ്ച്ച അനുഭവപ്പെട്ടു. ക്രിസ്മസ്-പുതുവത്സര സീസൺ കൂടി ആയതിനാൽ ഒട്ടനവധി പേരാണ് ഇവിടേക്ക് എത്തുന്നത്.